---
title: "ജീവൻ പണയംവെച്ച് ഹൈവേ ക്രോസിംഗ്; വടകര പാലയാട്ട് നടയിൽ അണ്ടർപാസ് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം "
english_title: "Palayattunada Underpass Demand: Vadakara NH 66 Residents Launch Protest"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/373920/palayattunada-underpass-demand-vadakara-nh66-protest"
published_at: "2026-07-22T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a607fe6f3901_palayattunada-underpass-demand-vadakara-nh66-protest.jpg"
keywords: ["Latest news", "Vadakara", "NH 66", "Palayattunada", "Underpass", "Kerala Road Safety", "Public Protest"]
---

# ജീവൻ പണയംവെച്ച് ഹൈവേ ക്രോസിംഗ്; വടകര പാലയാട്ട് നടയിൽ അണ്ടർപാസ് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം 

> **Lead Summary:** വടകര: **[** പുതുപ്പണം പാലയാട്ട് നട ജംഗ്ഷനിൽ അനിവാര്യമായിരുന്ന അണ്ടർ പാസ് അനുവദിക്കാതെയാണ് എൻഎച്ച് 66 പാലോളി പാലം മൂരാട് പാലം ആറുവരി ദേശീയപാത പദ്ധതി പൂർത്തീകരിച്ചിരിക്കുന്നത് നിർമ്മാണഘട്ടത്തിൽ തന്നെ ജനങ്ങൾ ശക്തമായി ഈ ആവശ്യം ഉന്നയിക്കുകയും സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

## Article Content

വടകര: **[** പുതുപ്പണം പാലയാട്ട് നട ജംഗ്ഷനിൽ അനിവാര്യമായിരുന്ന അണ്ടർ പാസ് അനുവദിക്കാതെയാണ് എൻഎച്ച് 66 പാലോളി പാലം മൂരാട് പാലം ആറുവരി ദേശീയപാത പദ്ധതി പൂർത്തീകരിച്ചിരിക്കുന്നത് നിർമ്മാണഘട്ടത്തിൽ തന്നെ ജനങ്ങൾ ശക്തമായി ഈ ആവശ്യം ഉന്നയിക്കുകയും സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

എന്നിട്ടും ജനങ്ങളുടെ ന്യായമായ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല ഇന്ന് ഈ തീരുമാനം മൂലം സമീപപ്രദേശങ്ങളിലെ ആയിരക്കണക്കിന് ജനങ്ങളും പുതുപ്പണത്തെ ഏക ഹയർ സെക്കൻഡറി സ്കൂൾ ആയ ജനം ജി എച്ച് എസ് എസ് സ്കൂളിലെ വിദ്യാർത്ഥികളും മണിയൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ യാത്രക്കാരും വലിയ ദുരിതമാണ് അനുഭവിക്കുന്നത്.

ഒരിക്കൽ എളുപ്പത്തിൽ എത്തിച്ചേരാൻ ആയിരുന്ന സ്ഥലങ്ങളിലേക്ക് ഇന്ന് കിലോമീറ്റർ ഓളം ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ് ഏറ്റവും ആശങ്കാജനകമായ കാര്യം നിരവധി പേർ ജീവൻ പണയം വെച്ച് ദേശീയപാതയുടെ മെയിൻ ഗാരേജ് വേ മുറിച്ചു  കടന്ന് യാത്ര ചെയ്യേണ്ട സാഹചര്യം നിലനിൽക്കുകയാണ്.

ഇത് ഏത് നിമിഷവും വലിയ അപകടങ്ങൾക്കും ദുരന്തങ്ങൾക്കും വഴിവെക്കാൻ സാധ്യതയുണ്ട് ദേശീയപാതയുടെ മറ്റ് ഭാഗങ്ങളിൽ ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് നിർമ്മാണം പൂർത്തിയായ ശേഷവും പുതിയ അണ്ടർ പാസുകൾ അനുവദിച്ചുകൊണ്ടിരിക്കുകയാണ് .

അതിനാൽ പാലയാട്ട് നടയിലെ ജനങ്ങളുടെ ന്യായമായ ആവശ്യവും അംഗീകരിക്കപ്പെടണം ഈ ആവശ്യം ശക്തമായി സർക്കാരിനെയും ദേശീയപാത അതോറിറ്റിയുടെയും ശ്രദ്ധയിൽ എത്തിക്കുന്നതിനും ശക്തമായ ജനകീയ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നതിനുമായി സംഘടിപ്പിച്ച ബഹുജന കൺവെൻഷൻ പുതുപ്പണം പാലയാട്ട് നട ഹൈവേ ക്രോസ് അടിപ്പാത സമരസമിതി ചെയർപേഴ്സൺ പി കെ സിന്ധു അവർകളുടെ അധ്യക്ഷതയിൽ വടകര മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

അനിശ്ചിതകാല സമരപ്പന്തൽ മണിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ദിൻഷാ കെ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഫസലു പുതുപ്പണം അജിത്ത്‌ കെ.ടി.കെ ജെ എൻ എം പ്രിൻസിപ്പാൾ നിഷാ കെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രശാന്തി ടീച്ചർ രജിലടി പി, സജീർ, അജിത, ദിലീപ് വി.കെ, കെ. രതീശ്, രാഘവൻ നല്ലാടത്ത്,പി.കെ ബാലകൃഷ്ണൻ, എ.പി. ഷാജിത്ത്, എ എം ലാലു, സി.പി ചന്ദ്രൻ, എന്നിവർ സംബന്ധിച്ചു.

സിന്ധു പി കെ ചെയർപേഴ്സ് നും ഫമ്പലുപുതുപ്പണം കൺവീനറായും പപവിത്രൻ ട്രഷററുമായി പുതപ്പണം പാലയാട് നട ഹൈവേ ക്രോസ് അടിപ്പാതസമരസമിതി കമ്മറ്റി നിലവിൽ വന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/373920/palayattunada-underpass-demand-vadakara-nh66-protest)