---
title: "ചോമ്പാല മൃഗാശുപത്രിയിലേക്കുള്ള വഴി അടയുന്നു; 'കാറ്റിൽ പാസ്' വേണമെന്ന് ജനകീയ കൂട്ടായ്മ"
english_title: "Chombala Veterinary Hospital Access Road Closed: Public Demand for Cut Path"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/373889/chombala-veterinary-hospital-access-road-cut-pass-demand"
published_at: "2026-07-22T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60635d318d8_chombala-veterinary-hospital-access-road-cut-pass-demand.jpg"
keywords: ["Latest news", "Chombala News", "Veterinary Hospital", "National Highway"]
---

# ചോമ്പാല മൃഗാശുപത്രിയിലേക്കുള്ള വഴി അടയുന്നു; 'കാറ്റിൽ പാസ്' വേണമെന്ന് ജനകീയ കൂട്ടായ്മ

> **Lead Summary:** ചോമ്പാല: **[** അഴിയൂർ, ഒഞ്ചിയം ഏറാമല,ചോറോട് മാഹി,തുടങ്ങിയ ഭാഗങ്ങളിൽ നിന്നും കന്നുകാലികളും വളർത്തു മൃഗങ്ങളും വളർത്തു പക്ഷികളും ഉൾപ്പെടെ ചികിൽസയ്ക്കും മറ്റ് ആവശ്യങ്ങൾക്കും ആശ്രയിക്കുന്ന പ്രധാന കേന്ദ്രമാണ് ചോമ്പാല ബ്ലോക്ക് ഓഫീസിനോട് ചേർന്നുള്ള മൃഗാശുപത്രി.

## Article Content

ചോമ്പാല: **[** അഴിയൂർ, ഒഞ്ചിയം ഏറാമല,ചോറോട് മാഹി,തുടങ്ങിയ ഭാഗങ്ങളിൽ നിന്നും കന്നുകാലികളും വളർത്തു മൃഗങ്ങളും വളർത്തു പക്ഷികളും ഉൾപ്പെടെ ചികിൽസയ്ക്കും മറ്റ് ആവശ്യങ്ങൾക്കും ആശ്രയിക്കുന്ന പ്രധാന കേന്ദ്രമാണ് ചോമ്പാല ബ്ലോക്ക് ഓഫീസിനോട് ചേർന്നുള്ള മൃഗാശുപത്രി.

ദേശീയപാത പണിപൂർത്തീകരിക്കപ്പെടുന്നതോടെ മൃഗാശുപത്രിയിലേക്കുള്ള സഞ്ചാര പാത പൂർണ്ണമായും അടയുകയാണ്. ആയതിനാൽ ഇവിടെ ഒരു കാറ്റിൽ പാസ്സ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.

വാർഡ് മെമ്പർമാരായ വി എൻ ശ്രീകല അധ്യക്ഷത വഹിച്ചു കവിത അനിൽകുമാർ കെ ജയചന്ദ്രൻ സജീവൻ വാണിയംകുളം തുടങ്ങിയവരും, വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരായ വി കെ അനിൽകുമാർ സുജിത്ത് പുതിയോട്ടിൽ എടി മഹേഷ് വി പി പ്രകാശൻ,ടി ടി പത്മനാഭൻ വി പി അനിൽകുമാർ സി കെ സുജിത്ത് അജയ് മാളിയേക്കൽ പി വി ദാസൻ തുടങ്ങിയവരും പ്രസംഗിച്ചു ബഹുജന കൺവെൻഷൻ വിളിക്കാൻ യോഗം തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/373889/chombala-veterinary-hospital-access-road-cut-pass-demand)