---
title: "മേമുണ്ട സ്വദേശിനിയെ  സഹോദരിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "Woman Found Dead in Memunda Vadakara FIR Registered"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/373868/woman-found-dead-in-memunda-vadakara"
published_at: "2026-07-22T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60518881cd1_woman-found-dead-in-memunda-vadakara.jpg"
keywords: ["Latest news", "Vadakara News", "Local News Kozhikode", "Vadakara Crime News", "Suicide"]
---

# മേമുണ്ട സ്വദേശിനിയെ  സഹോദരിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** വടകര: **[**വടകര മേമുണ്ട സ്വദേശിനിയായ സീമയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് 1.45-നും 3.30-നും ഇടയിലാണ് സംഭവം.സഹോദരി പ്രസീദയുടെ പാക്കയിലുള്ള നടേമ്മൽ വീട്ടിലെ ബെഡ്റൂമിലെ ജനലഴിയിലാണ് സീമയെ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടത് എന്ന് എഫ് ഐ ആറിൽ പറയുന്നു .

## Article Content

വടകര: **[**വടകര മേമുണ്ട സ്വദേശിനിയായ സീമയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് 1.45-നും 3.30-നും ഇടയിലാണ് സംഭവം.സഹോദരി പ്രസീദയുടെ പാക്കയിലുള്ള നടേമ്മൽ വീട്ടിലെ ബെഡ്റൂമിലെ ജനലഴിയിലാണ് സീമയെ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടത് എന്ന് എഫ് ഐ ആറിൽ പറയുന്നു .

ഉടൻ തന്നെ ബന്ധുക്കൾ കെട്ടഴിച്ച് വടകര സി.എം. ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു. മേപ്പത്തൂർ വീട്ടിൽ പ്രദീപന്റെ ഭാര്യയാണ് മരിച്ച സീമ.

സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. വടകര ഗവ. താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്‌കാരം ഇന്ന് രാത്രി 9.30-ന് വീട്ടുവളപ്പിൽ നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/373868/woman-found-dead-in-memunda-vadakara)