---
title: "'ചോണനുറുമ്പും തേൻ വരിക്കയും'; കേരളബാല സാഹിത്യ അക്കാദമി പുരസ്കാരം മിഥുന സജിനിന്"
english_title: "Kerala Balasahitya Akademi Award: Mithuna Saji Wins for Children's Poetry"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/373845/kerala-balasahitya-akademi-award-mithuna-saji-wins-for-childrens-poetry-"
published_at: "2026-07-22T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6038192c21f_kerala-balasahitya-akademi-award-mithuna-saji-wins-for-childrens-poetry.jpg"
keywords: ["Kerala Balasahitya Akademi", "Mithuna Saji", "Balakavitha", "Vadakara Writer", "Malayalam Children's Literature", "Sachidanandan", "Santhosh Echikkanam"]
---

# 'ചോണനുറുമ്പും തേൻ വരിക്കയും'; കേരളബാല സാഹിത്യ അക്കാദമി പുരസ്കാരം മിഥുന സജിനിന്

> **Lead Summary:** **വടകര: **വടകരയുടെ സാഹിത്യ-സാംസ്‌കാരിക മേഖലയിലെ സജീവ സാന്നിധ്യമായ എഴുത്തുകാരി മിഥുന സജിന് കേരള ബാലസാഹിത്യ അക്കാദമിയുടെ പുരസ്കാരം. ബാലകവിത വിഭാഗത്തിൽ മിഥുന സജിൻ രചിച്ച 'ചോണനുറുമ്പും തേൻ വരിക്കയും' എന്ന കൃതിയാണ് പുരസ്കാരത്തിന് അർഹമായത്.

## Article Content

**വടകര: **വടകരയുടെ സാഹിത്യ-സാംസ്‌കാരിക മേഖലയിലെ സജീവ സാന്നിധ്യമായ എഴുത്തുകാരി മിഥുന സജിന് കേരള ബാലസാഹിത്യ അക്കാദമിയുടെ പുരസ്കാരം. ബാലകവിത വിഭാഗത്തിൽ മിഥുന സജിൻ രചിച്ച 'ചോണനുറുമ്പും തേൻ വരിക്കയും' എന്ന കൃതിയാണ് പുരസ്കാരത്തിന് അർഹമായത്.

പ്രമുഖ എഴുത്തുകാരായ കെ. സച്ചിദാനന്ദന്റെ 'പുഴുവായിരുന്നു ഞാൻ', സന്തോഷ് ഏച്ചിക്കാനത്തിന്റെ 'മിസോറു' എന്നീ കൃതികൾക്കൊപ്പമാണ് മിഥുന സജിന്റെ പുസ്തകവും പുരസ്കാര നേട്ടം കൈവരിച്ചത്.

വടകരയ്ക്കടുത്ത് അയനിക്കാട് സ്വദേശിനിയായ മിഥുന സജിൻ, താനൂർ കാട്ടിലങ്ങാടി ഗവ. സ്‌കൂൾ അധ്യാപികയാണ്. കഴിഞ്ഞ ഏപ്രിലിൽ വടകരയിൽ വെച്ചായിരുന്നു ഈ കൃതിയുടെ പ്രകാശനം നടത്തിയത്. കുട്ടികളുടെ ലോകത്തെ ഹൃദ്യമായ വരികളിലൂടെ അവതരിപ്പിച്ചുള്ള കൃതിക്ക് ലഭിച്ച അംഗീകാരം വടകരയുടെ സാംസ്‌കാരിക രംഗത്തിനും വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/373845/kerala-balasahitya-akademi-award-mithuna-saji-wins-for-childrens-poetry-)