---
title: "ആയഞ്ചേരി കുടുംബശ്രീ സി.ഡി.എസ് 'വിഷൻ ബിൽഡിംഗ്' പരിശീലനം സമാപിച്ചു"
english_title: "Ayancheri CDS Vision Building Training Camp Concludes"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/373495/ayancheri-cds-vision-building-training-concludes-nw"
published_at: "2026-07-20T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5dd33d88542_kudumbasree.jpg"
keywords: ["Latest news", "Ayancheri", "Kudumbashree", "CDS", "Vision Building", "Training"]
---

# ആയഞ്ചേരി കുടുംബശ്രീ സി.ഡി.എസ് 'വിഷൻ ബിൽഡിംഗ്' പരിശീലനം സമാപിച്ചു

> **Lead Summary:** ആയഞ്ചേരി: **[** ആയഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ സി.ഡി.എസ് അംഗങ്ങൾക്കായി സംഘടിപ്പിച്ച 'വിഷൻ ബിൽഡിംഗ്' പരിശീലന പരിപാടി സമാപിച്ചു. ജൂലൈ 16, 17, 18 തീയതികളിലായി ആയഞ്ചേരി കമ്മ്യൂണിറ്റി ഹാളിലായിരുന്നു പരിശീലനം നടന്നത്.

## Article Content

ആയഞ്ചേരി: **[** ആയഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ സി.ഡി.എസ് അംഗങ്ങൾക്കായി സംഘടിപ്പിച്ച 'വിഷൻ ബിൽഡിംഗ്' പരിശീലന പരിപാടി സമാപിച്ചു. ജൂലൈ 16, 17, 18 തീയതികളിലായി ആയഞ്ചേരി കമ്മ്യൂണിറ്റി ഹാളിലായിരുന്നു പരിശീലനം നടന്നത്.

അടുത്ത അഞ്ച് വർഷം കൊണ്ട് ആയഞ്ചേരി സി.ഡി.എസിനെ ഒരു മോഡൽ സി.ഡി.എസ് ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്.

കുടുംബശ്രീയുടെ റിസോഴ്സ് പേഴ്സൺമാരായ (ആർ പി) സൽമ, ഷൈല, ബിൻസി എന്നിവരാണ് വിവിധ സെഷനുകൾക്ക് നേതൃത്വം നൽകിയത്. സി.ഡി.എസ് അംഗങ്ങളുടെ പ്രവർത്തന മികവ് വർദ്ധിപ്പിക്കുന്നതിനും ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും സഹായിക്കുന്ന മികച്ച നിലവാരത്തിലുള്ള ക്ലാസുകളാണ് പരിശീലനത്തിൽ ഉടനീളം ലഭിച്ചതെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/373495/ayancheri-cds-vision-building-training-concludes-nw)