---
title: "പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവം: ചോമ്പാല സ്വദേശിനി ബേബി മെമ്മോറിയൽ ആശുപത്രിയിൽ മരിച്ചു"
english_title: "Chombala Woman Dies Due to Post Delivery Bleeding in Kozhikode"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/373363/chombala-woman-dies-post-delivery-bleeding-vadakara"
published_at: "2026-07-19T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5ca3e50232b_chombala-woman-dies-post-delivery-bleeding-vadakara.jpg"
keywords: ["Latest news", "Chombala", "Vadakara", "Post Delivery Death", "Kozhikode", "Baby Memorial Hospital", "Kerala News"]
---

# പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവം: ചോമ്പാല സ്വദേശിനി ബേബി മെമ്മോറിയൽ ആശുപത്രിയിൽ മരിച്ചു

> **Lead Summary:** വടകര: **[**വടകരയിൽ** **പ്രസവത്തെ തുടർന്നുണ്ടായ കടുത്ത രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്ന ചോമ്പാല സ്വദേശിനി മരിച്ചു. കല്ലാമല പോസ്റ്റ് ഓഫീസിനു സമീപം മുബാറക് മൻസിലിലെ നവാസിന്റെ ഭാര്യ അഫീഫ ആണ് മരണപ്പെട്ടത്.

## Article Content

വടകര: **[**വടകരയിൽ** **പ്രസവത്തെ തുടർന്നുണ്ടായ കടുത്ത രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്ന ചോമ്പാല സ്വദേശിനി മരിച്ചു. കല്ലാമല പോസ്റ്റ് ഓഫീസിനു സമീപം മുബാറക് മൻസിലിലെ നവാസിന്റെ ഭാര്യ അഫീഫ ആണ് മരണപ്പെട്ടത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ വടകരയിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലാണ് അഫീഫ പ്രസവിച്ചത്. പ്രസവശേഷം രക്തസ്രാവം നിലയ്ക്കാത്തതിനെ തുടർന്ന് അടിയന്തര ചികിത്സയ്ക്കായി ഇവരെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി.

തുടർചികിത്സ നൽകിയെങ്കിലും ഇന്നലെ രാവിലെ ആറുമണിയോടെ മരണം സംഭവിച്ചതായി എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചോമ്പാല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/373363/chombala-woman-dies-post-delivery-bleeding-vadakara)