---
title: "മുല്ലപ്പള്ളിയുടെ അനുഭവസമ്പത്ത് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന് കരുത്ത് പകരും; മുല്ലപ്പള്ളിയുടെ വസതിയിൽ എത്തി രമേശ് ചെന്നിത്തല "
english_title: "Ramesh Chennithala Visits Mullappally Ramachandran's Home In Chombala"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/373268/ramesh-chennithala-visits-mullappally-home-chombala"
published_at: "2026-07-18T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5bb4cf2a6ee_ramesh-chennithala-visits-mullappally-home-chombala.jpg"
keywords: ["Ramesh Chennithala", "Mullappally Ramachandran", "Chombala", "Kerala Home Minister", "UDF"]
---

# മുല്ലപ്പള്ളിയുടെ അനുഭവസമ്പത്ത് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന് കരുത്ത് പകരും; മുല്ലപ്പള്ളിയുടെ വസതിയിൽ എത്തി രമേശ് ചെന്നിത്തല 

> **Lead Summary:** അഴിയൂർ: മന്ത്രിയായതിന് ശേഷം ആദ്യമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുൻ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോമ്പാലിലെ വസതിയിൽ എത്തി അനുഗ്രഹം തേടി.ശനിയാഴ്ച രാത്രി 8 മണിയോടെയാണ് മന്ത്രി ചോമ്പാലിലെത്തിയത്. മുല്ലപ്പള്ളി രാമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ചോമ്പാലിലെ നാട്ടുകാരുമായും യു.ഡി.എഫ് പ്രവർത്തകരുമായും മന്ത്രി കുശലം പങ്കുവെച്ചു.

## Article Content

അഴിയൂർ: മന്ത്രിയായതിന് ശേഷം ആദ്യമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുൻ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോമ്പാലിലെ വസതിയിൽ എത്തി അനുഗ്രഹം തേടി.ശനിയാഴ്ച രാത്രി 8 മണിയോടെയാണ് മന്ത്രി ചോമ്പാലിലെത്തിയത്. മുല്ലപ്പള്ളി രാമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ചോമ്പാലിലെ നാട്ടുകാരുമായും യു.ഡി.എഫ് പ്രവർത്തകരുമായും മന്ത്രി കുശലം പങ്കുവെച്ചു.

> സന്ദർശനത്തിനിടെ മയക്കുമരുന്നിനെതിരെ സർക്കാർ നടത്തുന്ന "തുഫാൻ" ക്യാമ്പയിൻ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തിയതായി ചെന്നിത്തല പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രിയെന്ന നിലയിൽ മുല്ലപ്പള്ളിയുടെ അനുഭവസമ്പത്ത് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന് കരുത്ത് പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ. പ്രവീൺ കുമാർ എം.എൽ.എ, യു.ഡി.എഫ് നേതാക്കളായ എൻ. സുബ്രഹ്മണ്യൻ, അഡ്വ. ഐ. മൂസ, മോഹൻ പാറക്കടവ്, കാവിൽ രാധാകൃഷ്ണൻ, പി. ബാബുരാജ്, പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി, കെ.പി. കരുണൻ, പി.കെ. രാഗേഷ്, യാസർ അറഫാത്ത്, സി.കെ. വിശ്വൻ, കെ.പി. രാജൻ, സുനിൽ മടപ്പള്ളി, മനോജ് എടാണി, പി.കെ. ദാമു, കെ. അനിൽകുമാർ, കെ.പി. രവീന്ദ്രൻ, സുബിൻ മടപ്പള്ളി തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.മുല്ലപ്പള്ളിയുടെ വസതിയിലെത്തിയ മന്ത്രിക്ക് നാട്ടുകാരിൽ നിന്ന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/373268/ramesh-chennithala-visits-mullappally-home-chombala)