---
title: "വടകര റെയിൽവേ സ്റ്റേഷനിലെ പഴയ ആർ.എം.എസ് കെട്ടിടം ഇനി അത്യാധുനിക വിശ്രമകേന്ദ്രം; ഒപ്പം മൂന്ന് പ്രധാന ഓഫീസുകളും"
english_title: "Vadakara Railway Station Old RMS Building to Become Passenger Rest Facility"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/372468/vadakara-railway-station-rms-building-rest-facility"
published_at: "2026-07-15T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a571bb5ec612_vadakara-railway-station-rms-building-rest-facility.jpg"
keywords: ["Latest news", "Vadakara", "Railway", "AmritBharat", "Passenger", "Train"]
---

# വടകര റെയിൽവേ സ്റ്റേഷനിലെ പഴയ ആർ.എം.എസ് കെട്ടിടം ഇനി അത്യാധുനിക വിശ്രമകേന്ദ്രം; ഒപ്പം മൂന്ന് പ്രധാന ഓഫീസുകളും

> **Lead Summary:** വടകര: **[** വടകര റെയിൽവേ സ്റ്റേഷൻ പരിസരത്തെ പഴയ ആർ.എം.എസ് ഓഫീസ് കെട്ടിടം യാത്രക്കാർക്കുള്ള വിശ്രമകേന്ദ്രമായി മാറും. ഒപ്പം റെയിൽവേയുടെ മൂന്ന് പ്രധാന ഓഫീസുകളും ഈ കെട്ടിടത്തിലേക്ക് മാറും. കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്.

## Article Content

വടകര: **[** വടകര റെയിൽവേ സ്റ്റേഷൻ പരിസരത്തെ പഴയ ആർ.എം.എസ് ഓഫീസ് കെട്ടിടം യാത്രക്കാർക്കുള്ള വിശ്രമകേന്ദ്രമായി മാറും. ഒപ്പം റെയിൽവേയുടെ മൂന്ന് പ്രധാന ഓഫീസുകളും ഈ കെട്ടിടത്തിലേക്ക് മാറും. കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്.

പഴയ കെട്ടിടമായതിനാൽ ബലപ്പെടുത്തൽ ജോലികൾ പൂർത്തിയാക്കി. കതകുകളും ജനാലകളും മുഴുവനായും മാറ്റി. ഷീറ്റ് ഇട്ട് മേൽക്കൂരയും ഒരുക്കുന്നുണ്ട്. സ്റ്റേഷൻ നവീകരണ കരാർ ഏറ്റെടുത്ത പെരുമാലിൽ കൺസ്ട്രക്ഷൻസ് ആണ് ഈ പ്രവൃത്തിയും നടത്തുന്നത്.

അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായാണ് നവീകരണം. ഒരു മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.യാത്രക്കാർക്ക് വലിയ ആശ്വാസമാകുന്ന വിധത്തിൽ ഇവിടെ രണ്ട് എ.സി. വിശ്രമമുറികളും മൂന്ന് എ.സി. ഡോർമെട്രികളും ഒരുക്കും.

നിലവിൽ സ്റ്റേഷൻ കെട്ടിടത്തിൽ രാത്രി താമസിക്കാനുള്ള സൗകര്യമില്ല. ഒന്നാം പ്ലാറ്റ്ഫോമിൽ മണിക്കൂർ വാടകയ്ക്ക് എ.സി. ഹാൾ മാത്രമാണുള്ളത്. പുതിയ സൗകര്യം വരുന്നതോടെ ദീർഘദൂര യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും.

റെയിൽവേ സീനിയർ സെക്ഷൻ എൻജിനിയർ വർക്സ്, സീനിയർ സെക്ഷൻ എൻജിനിയർ ഇലക്ട്രിക്കൽ, ഹെൽത്ത് വിഭാഗം എന്നീ ഓഫീസുകളും ഇവിടെ പ്രവർത്തിക്കും. ഇതിൽ എൻജിനിയറിങ് ഓഫീസുകൾ നിലവിൽ വടകരയിൽ ഇല്ല.

ഹെൽത്ത് വിഭാഗം ഇപ്പോൾ റെയിൽവേയുടെ പഴയ ക്വാർട്ടേഴ്സിലാണ് പ്രവർത്തിക്കുന്നത്.1982-ൽ തപാൽ വകുപ്പ് റെയിൽവേ മെയിൽ സർവീസിനായി നിർമിച്ചതാണ് ഈ കെട്ടിടം. 2024 ഡിസംബറിൽ ആർ.എം.എസ് ഓഫീസ് കോഴിക്കോട്ടേക്ക് മാറ്റിയതോടെയാണ് കെട്ടിടം റെയിൽവേക്ക് തിരികെ ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/372468/vadakara-railway-station-rms-building-rest-facility)