---
title: "ഇരട്ടി സന്തോഷമല്ല, മൂന്നിരട്ടി മധുരം; വടകരയിൽ ഒറ്റപ്രസവത്തിൽ മൂന്ന് കിടാങ്ങൾക്ക് ജന്മം നൽകി പശു"
english_title: "Cow Gives Birth to Triplets in Mangalad, Rare Event Draws Crowds"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/372461/mangalad-cow-gives-birth-to-triplets-rare-event"
published_at: "2026-07-15T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5710062a74b_mangalad-cow-gives-birth-to-triplets-rare-event.jpg"
keywords: ["Latest news", "Mangalad", "Cow", "Triplets", "Kerala", "Vadakara"]
---

# ഇരട്ടി സന്തോഷമല്ല, മൂന്നിരട്ടി മധുരം; വടകരയിൽ ഒറ്റപ്രസവത്തിൽ മൂന്ന് കിടാങ്ങൾക്ക് ജന്മം നൽകി പശു

> **Lead Summary:** വടകര: **[** ഒറ്റപ്രസവത്തിൽ പശുവിന് മൂന്ന് കിടാങ്ങൾ ജനിച്ച് കർഷക കുടുംബത്തിന് ഇരട്ടി സന്തോഷം. മംഗലാട് സ്വദേശികളായ ക്ഷീര കർഷകരായ ചെട്ട്യാംവീട്ടിൽ ഇബ്രാഹിം-പാത്തു ദമ്പതിമാരുടെ പശുവാണ് എല്ലാവരെയും അമ്പരപ്പിച്ച ഈ അപൂർവ കാഴ്ച സമ്മാനിച്ചത്.

## Article Content

വടകര: **[** ഒറ്റപ്രസവത്തിൽ പശുവിന് മൂന്ന് കിടാങ്ങൾ ജനിച്ച് കർഷക കുടുംബത്തിന് ഇരട്ടി സന്തോഷം. മംഗലാട് സ്വദേശികളായ ക്ഷീര കർഷകരായ ചെട്ട്യാംവീട്ടിൽ ഇബ്രാഹിം-പാത്തു ദമ്പതിമാരുടെ പശുവാണ് എല്ലാവരെയും അമ്പരപ്പിച്ച ഈ അപൂർവ കാഴ്ച സമ്മാനിച്ചത്.

സാധാരണയായി പശുക്കൾ ഒരു പ്രസവത്തിൽ ഒരു കിടാവിനെയാണ് പ്രസവിക്കുന്നത്. വളരെ അപൂർവമായി ഇരട്ടക്കിടാങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ ഇബ്രാഹിമിന്റെ പശു ഒന്നിനുപിറകെ ഒന്നായി മൂന്ന് കിടാങ്ങൾക്ക് ജന്മം നൽകി എല്ലാവരെയും അത്ഭുതപ്പെടുത്തി.

> പ്രസവസമയത്ത് ഒരു കിടാവിനെ മാത്രമാണ് വീട്ടുകാർ പ്രതീക്ഷിച്ചത്. എന്നാൽ കാത്തിരുന്നവരുടെ മുന്നിലേക്ക് "മൂവർ സംഘം" എത്തിയപ്പോൾ സന്തോഷം ഇരട്ടിച്ചു. മൂന്ന് കിടാങ്ങളും പൂർണ ആരോഗ്യത്തോടെയിരിക്കുന്നു. പശുവും സുഖമായിട്ടുണ്ട്.ഈ അപൂർവ സംഭവം അറിഞ്ഞ് നിരവധി പേരാണ് ഇപ്പോൾ ഇബ്രാഹിമിന്റെ വീട്ടിലേക്ക് ഒഴുകിയെത്തുന്നത്. കൃഷിയിടത്തിൽ ഇത്തരമൊരു അനുഗ്രഹം കിട്ടിയതിൽ വലിയ സന്തോഷത്തിലാണ് കുടുംബം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/372461/mangalad-cow-gives-birth-to-triplets-rare-event)