---
title: "മോദിയുടെ 12 വര്‍ഷത്തെ ഭരണം അടിസ്ഥാന വര്‍ഗത്തെ സംരക്ഷിച്ചു: എം.ടി. രമേഷ് "
english_title: "MT Ramesh: Modi's 12-Year Rule Protected Common People"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/372310/mt-ramesh-modi-12-year-rule-protected-common-people"
published_at: "2026-07-14T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55ddc7a8dad_mt-ramesh-modi-12-year-rule-protected-common-people.jpg"
keywords: ["Latest news", "Narendra Modi", "MT Ramesh", "BJP", "Villyapalli"]
---

# മോദിയുടെ 12 വര്‍ഷത്തെ ഭരണം അടിസ്ഥാന വര്‍ഗത്തെ സംരക്ഷിച്ചു: എം.ടി. രമേഷ് 

> **Lead Summary:** വില്ല്യാപ്പള്ളി:**[ **നരേന്ദ്ര മോദിയുടെ 12 വര്‍ഷത്തെ ഭരണം അടിസ്ഥാന വര്‍ഗത്തെ സംരക്ഷിച്ചു നിര്‍ത്തിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേഷ്. കീഴല്‍ മുക്കില്‍ ബിജെപി വില്ല്യാപ്പള്ളി മണ്ഡലം ദ്വിദിന പഠന ശിബിരം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

വില്ല്യാപ്പള്ളി:**[ **നരേന്ദ്ര മോദിയുടെ 12 വര്‍ഷത്തെ ഭരണം അടിസ്ഥാന വര്‍ഗത്തെ സംരക്ഷിച്ചു നിര്‍ത്തിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേഷ്. കീഴല്‍ മുക്കില്‍ ബിജെപി വില്ല്യാപ്പള്ളി മണ്ഡലം ദ്വിദിന പഠന ശിബിരം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് കാലഘട്ടത്തിലും പശ്ചിമേഷ്യന്‍ സംഘര്‍ഷ സമയത്തും രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാന്‍ മോദിക്ക് കഴിഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ ലോകനേതാവായി ഉയരാനും അദ്ദേഹത്തിന് സാധിച്ചതായും എം.ടി. രമേഷ് പറഞ്ഞു.

രാജ്യത്ത് എല്ലാ മേഖലകളിലും സമാനതകളില്ലാത്ത വികസന മുന്നേറ്റം നടത്താന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മണ്ഡലം പ്രസിഡന്റ് പ്രിബേഷ് പൊന്നക്കാരി അധ്യക്ഷത വഹിച്ചു. പി.കെ അച്ചുതന്‍, പി.പി മുരളി, അഡ്വ: കെ.ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/372310/mt-ramesh-modi-12-year-rule-protected-common-people)