---
title: "'ഫുട്ബോളാണ് നമ്മുടെ ലഹരി'; അഴിയൂരിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കിക്കോഫ്"
english_title: "Vyapari Vyavasayi Ekopana Samithi Organises Kickoff Football Event in Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/371889/azhiyur-vyapari-vyavasayi-kickoff-football-anti-drug"
published_at: "2026-07-11T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a522bea26483_ryrdthrft.jpg"
keywords: ["latest news", "Azhiyur News", "Vyapari Vyavasayi", "Kickoff Football", "Anti Drug Campaign", "Vadakara", "Kerala Merchants Association", "Football Tournament"]
---

# 'ഫുട്ബോളാണ് നമ്മുടെ ലഹരി'; അഴിയൂരിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കിക്കോഫ്

> **Lead Summary:** അഴിയൂര്‍: **[**ഫുട്‌ബോളാണ് നമ്മുടെ ലഹരി എന്ന ആശയം മുന്‍നിര്‍ത്തി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂര്‍ ചുങ്കം യൂണിറ്റ് കിക്കോഫ് സംഘടിപ്പിച്ചു. വടകര മണ്ഡലം പ്രസിഡന്റ് പി. എ. ഖാദര്‍ മത്സരം ഉല്‍ഘാടനം ചെയ്തു.

## Article Content

അഴിയൂര്‍: **[**ഫുട്‌ബോളാണ് നമ്മുടെ ലഹരി എന്ന ആശയം മുന്‍നിര്‍ത്തി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂര്‍ ചുങ്കം യൂണിറ്റ് കിക്കോഫ് സംഘടിപ്പിച്ചു. വടകര മണ്ഡലം പ്രസിഡന്റ് പി. എ. ഖാദര്‍ മത്സരം ഉല്‍ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് ബബിത് തയ്യില്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രമേഷ് ലഹരിക്കതിരെ ബോധവല്‍ക്കരണം നടത്തി. എക്‌സൈസ് ഓഫീസര്‍ ജംഷീര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലാന്‍ നേതൃത്വം നല്‍കി.

അഴിയൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.കെ. രാമചന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ എസ്.പി. റഫീക്ക്, ബാബു ഹരിപ്രസാദ്, രാജേഷ് അഴിയൂര്‍, മഹമ്മൂദ് ഫനാര്‍, നവാസ് നെല്ലോളി, സജീഷ് ഉണ്ണി, മുബാസ് കല്ലേരി, ബിറ്റു കുളങ്ങര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഗോളടിച്ച വര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. യൂത്ത് വിംഗ് പ്രസിഡന്റ് സരുണ്‍,ജയപ്രകാശ് ടി, സാജിദ് നെല്ലോളി, ഫിറോസ് കാളാണ്ടി, പ്രജീഷ് മുത്തു എന്നിവര്‍ നേതൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/371889/azhiyur-vyapari-vyavasayi-kickoff-football-anti-drug)