---
title: "വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്; പള്ളിക്കര സ്വദേശിയുടെ 32 ലക്ഷം തട്ടിയെടുത്തതായി പരാതി  "
english_title: "Fraud Case Filed Against Vadakara Co-operative Society Directors Over Rs 32 Lakh Deposit Scam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/371857/vadakara-cooperative-society-fraud-rs-32-lakh-deposit-scam"
published_at: "2026-07-11T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a7f9b79cda_HJGH.jpg"
keywords: ["Latest news", "Vadakara News", "Cooperative Society Fraud", "Rs 32 Lakh Scam", "Kadathanad Labour Contract", "Kerala Police", "Investment Fraud", "Cheating Case", "Varakara FIR"]
---

# വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്; പള്ളിക്കര സ്വദേശിയുടെ 32 ലക്ഷം തട്ടിയെടുത്തതായി പരാതി  

> **Lead Summary:** വടകര: **[**കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ലക്ഷങ്ങൾ നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടതായി പരാതി. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപമായി വാങ്ങിയ 32 ലക്ഷം രൂപയും പലിശയും തിരികെ നൽകാതെ സൊസൈറ്റി ഡയറക്ടർമാർ വിശ്വാസവഞ്ചന കാണിച്ചെന്ന് കാണിച്ച് പള്ളിക്കര സ്വദേശി പൊലീസിൽ പരാതി നൽകി.

## Article Content

വടകര: **[**കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ലക്ഷങ്ങൾ നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടതായി പരാതി. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപമായി വാങ്ങിയ 32 ലക്ഷം രൂപയും പലിശയും തിരികെ നൽകാതെ സൊസൈറ്റി ഡയറക്ടർമാർ വിശ്വാസവഞ്ചന കാണിച്ചെന്ന് കാണിച്ച് പള്ളിക്കര സ്വദേശി പൊലീസിൽ പരാതി നൽകി.

പള്ളിക്കര അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപം തരിപ്പയിൽ താഴെ വീട്ടിൽ ശ്രീധരനാണ് വടകര പൊലീസിൽ പരാതി നൽകിയത്. ശ്രീധരനും ഭാര്യയും ചേർന്ന് 2022 ഡിസംബർ 2 മുതൽ പല തവണകളായാണ് 32,00,000 (മുപ്പത്തിരണ്ട് ലക്ഷം) രൂപ സൊസൈറ്റിയിൽ നിക്ഷേപിച്ചത്.

കൃത്യമായി പലിശ നൽകാമെന്ന് ഡയറക്ടർമാർ വിശ്വസിപ്പിച്ചതിനെ തുടർന്നായിരുന്നു നിക്ഷേപം. എന്നാൽ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപിച്ച മുതലോ വാഗ്ദാനം ചെയ്ത പലിശയോ തിരികെ നൽകാൻ സൊസൈറ്റി അധികൃതർ തയ്യാറായില്ല.

പണം തിരികെ ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറുകയും ചതിക്കുകയുമായിരുന്നു എന്ന് പരാതിയിൽ പറയുന്നു. ശ്രീധരന്റെ പരാതിയിൽ സൊസൈറ്റി ഡയറക്ടർമാർക്കെതിരെ വടകര പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/371857/vadakara-cooperative-society-fraud-rs-32-lakh-deposit-scam)