---
title: "'ലഹരിയില്ലാ ആയഞ്ചേരി' ജനകീയ ക്യാമ്പയിന് തുടക്കമായി; 1001 കുടുംബശ്രീ അംഗങ്ങൾ ലഹരിവിരുദ്ധ ഇൻഫോർമർമാരാകും"
english_title: "'Drug-free Ayancheri' public campaign launched"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/371788/drug-free-ayancheri-public-campaign-launched"
published_at: "2026-07-11T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51d6baa9958_xcsfgdgfb.jpg"
keywords: ["Latest news", "Drug-free Ayancheri", "Drug", "Campaign"]
---

# 'ലഹരിയില്ലാ ആയഞ്ചേരി' ജനകീയ ക്യാമ്പയിന് തുടക്കമായി; 1001 കുടുംബശ്രീ അംഗങ്ങൾ ലഹരിവിരുദ്ധ ഇൻഫോർമർമാരാകും

> **Lead Summary:** ആയഞ്ചേരി: **[** റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂളി ന്റെ വിമുക്തി കേഡറ്റ് പദ്ധതിയുടെയും ആയഞ്ചേരി പഞ്ചായത്ത് കുടുംബശ്രീ യുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പി ക്കുന്ന 'ലഹരിയില്ലാ ആയഞ്ചേരി' ജന കീയ ക്യാമ്പയിന് തുടക്കമായി.

## Article Content

ആയഞ്ചേരി: **[** റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂളി ന്റെ വിമുക്തി കേഡറ്റ് പദ്ധതിയുടെയും ആയഞ്ചേരി പഞ്ചായത്ത് കുടുംബശ്രീ യുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പി ക്കുന്ന 'ലഹരിയില്ലാ ആയഞ്ചേരി' ജന കീയ ക്യാമ്പയിന് തുടക്കമായി.

ഡെപ്യൂട്ടി എക്സൈസ് കമീഷണർ ജിമ്മി ജോസ്ഫ് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ദാമോദരൻ അധ്യക്ഷനായി. ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്തിലെ 294 കുടുംബശ്രീ യുണിറ്റുകളിൽ ലഹരിവിരുദ്ധ പ്രതിജ്ഞയും ബോധവൽക്കരണ പരിശീലനവും സംഘടിപ്പിക്കും. 1001 കുടുംബശ്രീ അംഗങ്ങളെ ലഹരിവിരുദ്ധ ഇൻഫോർമർമാരായി സജ്ജമാക്കും.

സിഡിഎസ്ചെയർപേഴ്‌സൺ എൻ കെ ഷിജില പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിമു ക്തി കോ ഓർഡിനേറ്റർ പി കെ അസി സ് പദ്ധതി അവതരിപ്പിച്ചു. സ്ഥിരംസമി തി അധ്യക്ഷൻ കിളിയമ്മൽ കുഞ്ഞബ്ദു ള്ള, ടി വി ജിതേഷ്, വിനീത് കുമാർ, കെ സന്തോഷ്, രൂപ കേളോത്ത്, ഗോവി ന്ദൻ, അപർണ, ജമീല എന്നിവർ സം സാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/371788/drug-free-ayancheri-public-campaign-launched)