---
title: "തട്ടിപ്പ് പരമ്പര; വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റിക്കെതിരെ ഏഴ് ലക്ഷത്തിന്റെ തട്ടിപ്പ് കേസ് കൂടി"
english_title: "Another case of fraud of seven lakhs against Vadakara Vishwadeepti Multi-State Society"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/370575/another-case-of-fraud-of-seven-lakhs-against-vadakara-vishwadeepti-multi-state-society"
published_at: "2026-07-05T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a057d94a378a_DEWSFWSE.jpg"
keywords: ["Latests news", "Vadakara", "Vishwadeepti Multi-State Society", "Investment fraud case"]
---

# തട്ടിപ്പ് പരമ്പര; വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റിക്കെതിരെ ഏഴ് ലക്ഷത്തിന്റെ തട്ടിപ്പ് കേസ് കൂടി

> **Lead Summary:** വടകര: **[** വടകര ഉയർന്ന വാർഷിക പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ നിക്ഷേപമായി വാങ്ങി തട്ടിപ്പ് നടത്തിയതായി പരാതി. വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തിന്റെ ഡയറക്ടർമാർക്കെതിരെയാണ് വടകര പോലീസ് കേസെടുത്തത്.

## Article Content

വടകര: **[** വടകര ഉയർന്ന വാർഷിക പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ നിക്ഷേപമായി വാങ്ങി തട്ടിപ്പ് നടത്തിയതായി പരാതി. വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തിന്റെ ഡയറക്ടർമാർക്കെതിരെയാണ് വടകര പോലീസ് കേസെടുത്തത്.

പൊന്മേരിപ്പറമ്പിൽ അന്തദത്തിൽ ഹൗസിൽ അഭിലാഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിക്കാരന്റെ അമ്മയിൽ നിന്നും സ്ഥാപനത്തിന്റെ ഡയറക്ടർമാരായ പ്രതികൾ 2023 മുതൽ ഏഴ് ലക്ഷം (7,00,000) രൂപയാണ് നിക്ഷേപമായി വാങ്ങിയത്. ഉയർന്ന വാർഷിക പലിശ നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തുക കൈപ്പറ്റിയത്.

എന്നാൽ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപ തുകയുടെ മുതലോ വാഗ്ദാനം ചെയ്ത ലാഭവിഹിതമോ തിരികെ നൽകാതെ പ്രതികൾ വിശ്വാസവഞ്ചനയും ചതിയും കാണിച്ചതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനോടകം നിരവധി പരാതികൾ സൊസൈറ്റിക്കെതിരെ ഉയർന്നിട്ടുണ്ട് .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/370575/another-case-of-fraud-of-seven-lakhs-against-vadakara-vishwadeepti-multi-state-society)