---
title: "ആശ്വാസം ; ഏറാമല സഹകരണ ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Eramala Cooperative Ayurveda Hospital organized a medical camp"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/365957/eramala-cooperative-ayurveda-hospital-organized-a-medical-camp"
published_at: "2026-06-14T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e888f3dc69_cvdfgnb.jpg"
keywords: ["latest news", "Eramala Cooperative", "Ayurveda Hospital", "medical camp", "vadakara"]
---

# ആശ്വാസം ; ഏറാമല സഹകരണ ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** ഓര്‍ക്കാട്ടേരി:**[** ഏറാമല സഹകരണ ആയുര്‍വേദ ആശുപത്രി സംഘടിപ്പിച്ച ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നാടിന് ഉപകാരപ്രദമായി. ഏറാമല സര്‍വീസ് സഹകരണ ബാങ്കിന്റെയും വടകര ബ്ലോക്ക് എംപ്ലോയീസ് കോ-ഓപ്. സൊസൈറ്റിയുടെയും സഹകരണത്തോടെ നടത്തിയ ആയുര്‍വേദ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പില്‍ 350 ഓളം രോഗികള്‍ പരിശോധനക്കെത്തി. ക്യാമ്പില്‍ എത്തിയ എല്ലാവര്‍ക്കും രണ്ടാഴ്ചത്തേക്കുള്ള മരുന്ന് സൗജന്യമായി വിതരണം ചെയ്തു.

## Article Content

ഓര്‍ക്കാട്ടേരി:**[** ഏറാമല സഹകരണ ആയുര്‍വേദ ആശുപത്രി സംഘടിപ്പിച്ച ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നാടിന് ഉപകാരപ്രദമായി. ഏറാമല സര്‍വീസ് സഹകരണ ബാങ്കിന്റെയും വടകര ബ്ലോക്ക് എംപ്ലോയീസ് കോ-ഓപ്. സൊസൈറ്റിയുടെയും സഹകരണത്തോടെ നടത്തിയ ആയുര്‍വേദ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പില്‍ 350 ഓളം രോഗികള്‍ പരിശോധനക്കെത്തി. ക്യാമ്പില്‍ എത്തിയ എല്ലാവര്‍ക്കും രണ്ടാഴ്ചത്തേക്കുള്ള മരുന്ന് സൗജന്യമായി വിതരണം ചെയ്തു.

ഏറാമല ബാങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആയുര്‍വേദ ആശുപത്രി പ്രസിഡന്റ് കുനിയില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം കെ ഭാസ്‌കരന്‍, ഡോ.ശ്യാം സുന്ദര്‍, പി കെ കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രവീന്ദ്രന്‍ ചള്ളയില്‍ സ്വാഗതവും കെ.ടി. ദാമോദരന്‍ നന്ദിയും പറഞ്ഞു.

നേത്രരോഗം, ത്വക്ക് രോഗം, കുട്ടികളുടെയും കൗമാരക്കാരുടെയും വിഭാഗം, സ്ത്രീ രോഗം, അസ്ഥിരോഗം, മാനസിക രോഗം, മൂലവ്യാധി വിഭാഗം, ജനറല്‍ മെഡിസിന്‍ എന്നീ മേഖലകളില്‍ പ്രഗല്‍ഭരായ ഡോ. ശ്യാം സുന്ദര്‍, ഡോ. തുളസി.എസ്. ഭാസ്‌കര്‍, ഡോ.സ്‌നേഹശോഭ, ഡോ. റസാക്ക്, ഡോ. മോഹന്‍ദാസ് എന്നിവര്‍ രോഗികളെ പരിശോധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/365957/eramala-cooperative-ayurveda-hospital-organized-a-medical-camp)