മഴ കനത്തു; വടകര ബസ് സ്റ്റാൻഡിലും കടകളിലും പൂർണമായും വെള്ളം കയറി, യാത്രാദുരിതം രൂക്ഷം
adimage

adimage
2026-06-09T13:06:00

#Latest News #Vatakara #The Rain Is Heavy #Vatakara Bus Stand

വടകര: (vatakara.truevisionnews.com)  കാലവർഷം ശക്തമായതോടെ വടകര പുതിയ ബസ് സ്റ്റാൻഡും പരിസര പ്രദേശങ്ങളും പൂർണ്ണമായും വെള്ളം കയറിയ നിലയിലായി.

ഇന്നലെ രാത്രി മുതൽ പ്രദേശത്ത് നിർത്താതെ പെയ്യുന്ന കനത്ത മഴയെ തുടർന്നാണ് സ്റ്റാൻഡിൽ വൻതോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. ബസ് കാത്തുനിൽക്കുന്ന കേന്ദ്രങ്ങളിലും സർവീസ് റോഡുകളിലും വെള്ളം ഉയർന്നതോടെ ദൂരസ്ഥലങ്ങളിൽ നിന്നടക്കം എത്തുന്ന യാത്രക്കാർ കടുത്ത പ്രതിസന്ധിയാണ് അനുഭവിക്കുന്നത്.

ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതും പാർക്ക് ചെയ്യുന്നതും ദുഷ്‌കരമായി മാറിയിട്ടുണ്ട്. സ്റ്റാൻഡിനകത്തെ വെള്ളക്കെട്ട് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും വ്യാപിച്ച നിലയിലാണ്.

പല കടകളിലും വെള്ളം കയറിയതിനെ തുടർന്ന് വ്യാപാരികൾ വലിയ ബുദ്ധിമുട്ടിലാണ്. കഴിഞ്ഞ മഴക്കാലത്തും സമാനമായ രീതിയിൽ സ്റ്റാൻഡിൽ വെള്ളം കയറി ദിവസങ്ങളോളം ദുരിതം വിതച്ചിരുന്നു.


Content Highlight: Vadakara bus stand and shops completely submerged in water

#Latest News #Vatakara #The Rain Is Heavy #Vatakara Bus Stand

adimage

Next TV

Top Stories










adimage
News Roundup






GCC News






adimage
adimage