മഴ കനത്തു ; വടകരയിൽ കനത്ത മഴയിൽ ദേശീയപാതയും സർവീസ് റോഡുകളും വെള്ളത്തിനടിയിൽ

മഴ കനത്തു ; വടകരയിൽ കനത്ത മഴയിൽ ദേശീയപാതയും സർവീസ് റോഡുകളും വെള്ളത്തിനടിയിൽ
Jun 6, 2026 10:03 AM | By Fidha Parvin
#latest news #vadakara National highway #service roads #heavy rain

വടകര: (https://vatakara.truevisionnews.com/) കാലവർഷം ശക്തിപ്രാപിച്ചതോടെ ദേശീയപാതയിലും നാട്ടിൻപുറങ്ങളിലുമടക്കം രൂപപ്പെട്ട വെള്ള ക്കെട്ട് ജനങ്ങളെ ദുരിതത്തിലാക്കുന്നു. വെള്ളി രാവിലെ മുതൽ തിമിർത്ത് പെയ്ത മഴയിൽ ദേശീയ പാതയുടെ അഴിയൂർ റീച്ചിൽ മിക്കയിടത്തും സർവീസ് റോഡുകൾ വെള്ളക്കെട്ടിലായി. പുതുപ്പണത്ത് സർവീസ് റോഡിൽ ചെറു വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത തരത്തിൽ വെള്ളം നിറഞ്ഞത് ഗതാഗതത്തെ ബാധിച്ചു.

ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ വെള്ളക്കെട്ടിൽ കുടുങ്ങി. വടകര പുതിയ ബസ് സ്റ്റാൻഡ് ഭാഗത്ത് ദേശീയപാതയിൽനിന്ന് വെള്ളം ഒലിച്ചിറങ്ങി നിരവധി കടകൾ വെള്ളത്തിലായി. വ്യാപാരികൾക്ക് സ്ഥാപനങ്ങളിലേക്ക് കയറാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ദേശീയപാതയിൽ കരിമ്പന പാലം, ലിങ്ക് റോഡിനോട് ചേർന്ന ഭാഗം, കൈനാട്ടി ഉൾപ്പെടെ നിരവധി ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.

അശാസ്ത്രീയമായ ദേശീയപാത നിർമാണപ്രവൃത്തിയാണ് വെള്ളക്കെട്ടിനും ദുരിതത്തിനുമിടയാക്കിയത്. സർവീസ് റോഡിലെ വെള്ളം പാതയോട് ചേർന്ന വീടുകളിലേക്ക് കയറുന്നതും പ്രശ്നമാണ്.

പുതുതായി നിർമിച്ച ഡ്രെയിനേജുകളിലേക്ക് വെള്ളം ഒഴുകിപ്പോകാൻ ഒരു സംവിധാനവുമില്ലാത്തതും അടഞ്ഞുകിടക്കുന്നതുമാണ് പ്രശ്‌നങ്ങൾക്കിടയാക്കുന്നത്. ഗ്രാമീണ റോഡുകൾ പലയിടത്തും വെള്ളക്കെട്ടിലായി. പതിയാരക്കര നടുവയൽ, പുതുപ്പണം കുളങ്ങരത്ത് താഴെ തുടങ്ങിയ ഭാഗങ്ങളിലാണ് വെള്ള ക്കെട്ട് ദുരിതം വിതച്ചത്.

Content Highlight: National highway and service roads submerged in heavy rain in Vadakara

#latest news #vadakara National highway #service roads #heavy rain

Next TV

Related Stories
വടകരയിൽ രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടി നാലര ലക്ഷം രൂപയുമായി ജ്വല്ലറി ഉടമ പിടിയിൽ

Jun 24, 2026 06:28 AM

വടകരയിൽ രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടി നാലര ലക്ഷം രൂപയുമായി ജ്വല്ലറി ഉടമ പിടിയിൽ

വടകരയിൽ രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടി നാലര ലക്ഷം രൂപയുമായി ജ്വല്ലറി ഉടമ...

Read More >>
വായനാ മാസാചരണം: ചരിത്രഗ്രന്ഥകാരൻ പി. ഹരീന്ദ്രനാഥിന്റെ വീട് സന്ദർശിച്ച് പൊന്മേരി എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ

Jun 23, 2026 09:04 PM

വായനാ മാസാചരണം: ചരിത്രഗ്രന്ഥകാരൻ പി. ഹരീന്ദ്രനാഥിന്റെ വീട് സന്ദർശിച്ച് പൊന്മേരി എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ

ചരിത്രഗ്രന്ഥകാരൻ പി. ഹരീന്ദ്രനാഥിന്റെ വീട് സന്ദർശിച്ച് പൊന്മേരി എൽ.പി. സ്കൂൾ...

Read More >>
ജലജീവൻ ; വടകര വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ നടത്തി

Jun 23, 2026 04:49 PM

ജലജീവൻ ; വടകര വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ നടത്തി

വടകര വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ നടത്തി ...

Read More >>
പുസ്തക പ്രകാശനം ;മാധവ് ഗാഡ്‌ഗിൽ ഓർമ പുസ്തകം വടകരയിൽ പ്രകാശിപ്പിച്ചു

Jun 23, 2026 03:14 PM

പുസ്തക പ്രകാശനം ;മാധവ് ഗാഡ്‌ഗിൽ ഓർമ പുസ്തകം വടകരയിൽ പ്രകാശിപ്പിച്ചു

മാധവ് ഗാഡ്‌ഗിൽ ഓർമ പുസ്തകം 'പരിസ്ഥിതിയും വികസനവും: ഇന്ത്യൻ അനുഭവങ്ങൾ' വടകരയിൽ...

Read More >>
കാഫിർ സ്‌ക്രീൻഷോട്ട് കേസ് ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

Jun 23, 2026 01:01 PM

കാഫിർ സ്‌ക്രീൻഷോട്ട് കേസ് ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ് ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ കോടതി...

Read More >>
ജൈവകൃഷിക്ക് സബ്‌സിഡി അനുവദിക്കണം; കേരള ജൈവ കർഷകസമിതി ആവശ്യപ്പെട്ടു

Jun 23, 2026 12:10 PM

ജൈവകൃഷിക്ക് സബ്‌സിഡി അനുവദിക്കണം; കേരള ജൈവ കർഷകസമിതി ആവശ്യപ്പെട്ടു

ജൈവകൃഷിക്ക് സബ്‌സിഡി അനുവദിക്കണം കേരള ജൈവ കർഷകസമിതി...

Read More >>
Top Stories