---
title: "ഒരു കുടുംബത്തിലെ മൂന്ന് പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടി വടകര വിശ്വദീപ്തി സൊസൈറ്റിക്കെതിരെ പരാതി  "
english_title: "Complaint against Vadakara Vishwadeepti Society for cheating three people of the same family out of lakhs"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/364083/complaint-against-vadakara-vishwadeepti-society-for-cheating-three-people-of-the-same-family-out-of-lakhs"
published_at: "2026-06-05T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690e12b4229e6_police.jpg"
keywords: ["latest news", "Vadakara Vishwadeepti Society", "vadakara"]
---

# ഒരു കുടുംബത്തിലെ മൂന്ന് പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടി വടകര വിശ്വദീപ്തി സൊസൈറ്റിക്കെതിരെ പരാതി  

> **Lead Summary:** വടകര: **[**ഉയർന്ന വാർഷിക പലിശ വാഗ്ദാനം ചെയ്ത് വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. സ്ഥാപനത്തിൽ പണം നിക്ഷേപിച്ച കുറുമ്പനക്കര സ്വദേശി വിജീഷ് വി. നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൊസൈറ്റി ഡയറക്ടർമാർക്കെതിരെ വടകര പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു.

## Article Content

വടകര: **[**ഉയർന്ന വാർഷിക പലിശ വാഗ്ദാനം ചെയ്ത് വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. സ്ഥാപനത്തിൽ പണം നിക്ഷേപിച്ച കുറുമ്പനക്കര സ്വദേശി വിജീഷ് വി. നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൊസൈറ്റി ഡയറക്ടർമാർക്കെതിരെ വടകര പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു.

സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ ഉയർന്ന വാർഷിക പലിശ നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ വിജീഷിനെയും കുടുംബത്തെയും കെണിയിൽ വീഴ്ത്തിയത്. വിജീഷിന്റെ പേരിൽ 2023 മെയ് , 2024 മാർച്ച്  എന്നീ തീയതികളിലായി രണ്ട് ലക്ഷം രൂപയും, അമ്മയുടെ പേരിൽ 2023 ഡിസംബറിൽ  ഒരു ലക്ഷം രൂപയും നിക്ഷേപിപ്പിച്ചു. തുടർന്ന് 2024 ജൂലൈ വിജീഷിന്റെ പിതാവിന്റെ പേരിൽ ഒരു ലക്ഷം രൂപ കൂടി വാങ്ങി മൊത്തം നാല് ലക്ഷം രൂപയാണ് പ്രതികൾ സൊസൈറ്റിയിലേക്ക് നിക്ഷേപമായി വാങ്ങിയത്.

കാലാവധി കഴിഞ്ഞിട്ടും നിക്ഷേപിച്ച തുകയുടെ മുതലോ വാഗ്ദാനം ചെയ്ത ലാഭവിഹിതമോ തിരികെ നൽകാതെ ഡയറക്ടർമാർ വിശ്വാസവഞ്ചന കാണിച്ചെന്നാണ്  വിജീഷ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പണം തിരികെ ചോദിച്ചപ്പോൾ പലതവണ ഒഴിഞ്ഞുമാറിയതിനെ തുടർന്നാണ് കുടുംബം നിയമനടപടിയിലേക്ക് നീങ്ങിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.നിലവിൽ വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ നിരവധി പരാതികൾ ഇവർക്കെതിരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/364083/complaint-against-vadakara-vishwadeepti-society-for-cheating-three-people-of-the-same-family-out-of-lakhs)