---
title: "ബാലസംഘം വടകര ഏരിയാ ലീഡേഴ്‌സ് സമ്മർ ക്യാമ്പിന് മന്ദരത്തൂരിൽ തുടക്കമായി"
english_title: "Content Highlights:-Balasangham Vadakara Area Leaders Summer Camp begins in Mandarathur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/361864/content-highlights-balasangham-vadakara-area-leaders-summer-camp-begins-in-mandarathur"
published_at: "2026-05-26T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a15454192fe5_DRFTGYR.jpg"
keywords: ["LATEST NEWS", "VADAKARA", "Balasangham", "Summer Camp"]
---

# ബാലസംഘം വടകര ഏരിയാ ലീഡേഴ്‌സ് സമ്മർ ക്യാമ്പിന് മന്ദരത്തൂരിൽ തുടക്കമായി

> **Lead Summary:** വടകര:**[ **ബാലസംഘം വടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ദരത്തൂർ യുപി സ്കൂളിൽ ലീഡേഴ്സ‌ സമ്മർ ക്യാമ്പിന് തുടക്കമായി. ബാലസംഘം ജില്ലാ സെക്രട്ടറി കെ അമൃത് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കൗശിക് ബാബു അധ്യക്ഷനായി.

## Article Content

വടകര:**[ **ബാലസംഘം വടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ദരത്തൂർ യുപി സ്കൂളിൽ ലീഡേഴ്സ‌ സമ്മർ ക്യാമ്പിന് തുടക്കമായി. ബാലസംഘം ജില്ലാ സെക്രട്ടറി കെ അമൃത് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കൗശിക് ബാബു അധ്യക്ഷനായി.

ബാലസംഘം മുൻ ജില്ലാ സെക്രട്ടറി കെ ടി സപന്യ, കെ എം ബാലൻ, ഏരിയ കൺവീനർ വി ടി ബാലൻ, ഏരിയ കോ ഓർ ഡിനേറ്റർ റിച്ചിൻ ലാൽ, ഒ പി ബാ ബു എന്നിവർ സംസാരിച്ചു. പി വി രജിഷ് സ്വാഗതവും മേഖല സെക്രട്ടറി പാർവണ നന്ദിയും പറഞ്ഞു.

22 മേഖലകളിൽനിന്ന് നുറോളം കുട്ടികളും മുതിർന്നവരും പങ്കെടുക്കുന്ന ക്യാമ്പിന് പി ഹർനമിയ, ലിനീഷ് മണിയൂർ, എം പി സിദ്ധാർഥ്, ഗംഗാലക്ഷ്മി, എം ടി അക്ഷയ് എന്നിവർ നേതൃത്വം കൊടുത്തു. കുട്ടികളുടെ ഹാപ്പിനസ് ഫെസ്റ്റോടുകൂടി ചൊവ്വ ക്യാമ്പ് സമാപിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/361864/content-highlights-balasangham-vadakara-area-leaders-summer-camp-begins-in-mandarathur)