---
title: "പുസ്തകം പ്രകാശനം;ചുണ്ടയിൽ പ്രഭാകരന്റെ കവിതാസമാഹാരം പ്രകാശനം ചെയ്തു"
english_title: "Content highlight:- Chundayil Prabhakaran's poetry collection released"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/361536/content-highlight-chundayil-prabhakarans-poetry-collection-released"
published_at: "2026-05-25T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13d2df2e2cf_rytudrtyuh.jpg"
keywords: ["latest news", "Poetry collection", "Vadakara"]
---

# പുസ്തകം പ്രകാശനം;ചുണ്ടയിൽ പ്രഭാകരന്റെ കവിതാസമാഹാരം പ്രകാശനം ചെയ്തു

> **Lead Summary:** വടകര:**[ ** അന്തരിച്ച കവി ചുണ്ടയിൽ പ്രഭാകരന്റെ കവിതകളുടെ സമാഹാരം 'ചുണ്ടയിൽ പ്രഭാകരന്റെ കവിതകൾ' വടകര ഗ്രീൻപാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രകാശിപ്പിച്ചു.

## Article Content

വടകര:**[ ** അന്തരിച്ച കവി ചുണ്ടയിൽ പ്രഭാകരന്റെ കവിതകളുടെ സമാഹാരം 'ചുണ്ടയിൽ പ്രഭാകരന്റെ കവിതകൾ' വടകര ഗ്രീൻപാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രകാശിപ്പിച്ചു.

കവിയുടെ മരണശേഷം കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് ശേഖരിച്ച കവിതകൾ കേരള സാഹിത്യ അക്കാദമിയാണ് പുസ്തക രൂപത്തിൽ പുറത്തിറക്കിയത്. കവി പി എൻ ഗോപി കൃഷ്ണൻ ഗായകൻ വി ടി മുരളിക്ക് നൽകി പ്രകാശിപ്പിച്ചു. കവി കെ സച്ചിദാനന്ദന്റെ ആസ്വാദന വീഡിയോ പ്രദർശിപ്പിച്ചു. ടി രാധാകൃഷ്ണൻ, കെ വി സജയ്, വീരാൻകുട്ടി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/361536/content-highlight-chundayil-prabhakarans-poetry-collection-released)