---
title: "തോടന്നൂരിൽ മരമില്ലിനോട് ചേർന്നുള്ള ഷെഡിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "Content Highlights:-man found hanging in Vadakara's Thodannur "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/360802/content-highlights-man-found-hanging-in-vadakaras-thodannur"
published_at: "2026-05-21T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ec5bb71bd0_ertygrtyh.jpg"
keywords: ["Latest News", "Hang", "Thodannur", "Vadakara"]
---

# തോടന്നൂരിൽ മരമില്ലിനോട് ചേർന്നുള്ള ഷെഡിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** വടകര: **[** തോടന്നൂരിൽ മധ്യവയസ്കനെ വീട്ടുപറമ്പിലെ മരമില്ലിനോട് ചേർന്നുള്ള ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തോടന്നൂർ കളരിപറമ്പത്ത് വീട് സ്വദേശി അബ്ദുള്ള ആണ് മരിച്ചത്.

## Article Content

വടകര: **[** തോടന്നൂരിൽ മധ്യവയസ്കനെ വീട്ടുപറമ്പിലെ മരമില്ലിനോട് ചേർന്നുള്ള ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തോടന്നൂർ കളരിപറമ്പത്ത് വീട് സ്വദേശി അബ്ദുള്ള ആണ് മരിച്ചത്.

വീടിന് പുറകുവശത്തുള്ള മരമില്ലിനോട് ചേർന്നുള്ള ഷെഡിലാണ് അബ്ദുള്ളയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിക്കും ഇന്ന് രാവിലെ 7 മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം നടന്നതെന്നാണ് കരുതുന്നത്.

ഷെഡിൽ തൂങ്ങിയ നിലയിൽ കണ്ട ഉടൻ തന്നെ വടകര ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ് മോർട്ട നടപടികൾ പൂർത്തിയായ മൃതദേഹം വൈകിട്ട് നാല് മണിക്ക് തോടന്നൂർ പള്ളിയിൽ ഖബറടക്കും .സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/360802/content-highlights-man-found-hanging-in-vadakaras-thodannur)