---
title: "ഇടിമിന്നലിൽ തകർന്ന് വീട്; വീടിന് വ്യാപക നാശനഷ്ടം, ഗൃഹനാഥൻ രക്ഷപ്പെട്ടത് അത്ഭുതകരമായി"
english_title: "House destroyed by lightning; extensive damage to the house, the owner of the house miraculously survived"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/359519/house-destroyed-by-lightning-extensive-damage-to-the-house-the-owner-of-the-house-miraculously-survived"
published_at: "2026-05-15T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06b00014592_FASFASDF.jpg"
keywords: []
---

# ഇടിമിന്നലിൽ തകർന്ന് വീട്; വീടിന് വ്യാപക നാശനഷ്ടം, ഗൃഹനാഥൻ രക്ഷപ്പെട്ടത് അത്ഭുതകരമായി

> **Lead Summary:** വടകര: **[**വ്യാഴാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലിൽ ചെമ്മരത്തൂർ ചാപ്പോയിൽ മുക്കിലെ വടക്കെ അകംചാലിൽ ശ്രീധരന്റെ വീടിന് വൻ നാശനഷ്ടം സംഭവിച്ചു. വൈകുന്നേരം നാലരയോടെ കാറ്റും മഴയും പെയ്യുന്നതിനിടെയാണ് നാടിനെ നടുക്കിയ മിന്നലുണ്ടായത്.

## Article Content

വടകര: **[**വ്യാഴാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലിൽ ചെമ്മരത്തൂർ ചാപ്പോയിൽ മുക്കിലെ വടക്കെ അകംചാലിൽ ശ്രീധരന്റെ വീടിന് വൻ നാശനഷ്ടം സംഭവിച്ചു. വൈകുന്നേരം നാലരയോടെ കാറ്റും മഴയും പെയ്യുന്നതിനിടെയാണ് നാടിനെ നടുക്കിയ മിന്നലുണ്ടായത്.

ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ തറ തുളഞ്ഞുപോവുകയും ഇളകിമാറുകയും ചെയ്തു. ഹാളിന്റെ ചുമരുകൾ പലയിടത്തും പൊളിഞ്ഞു വീണിട്ടുണ്ട്. വീടിന്റെ മെയിൻ സ്വിച്ച് ഉൾപ്പെടെയുള്ള മുഴുവൻ വൈദ്യുത ഉപകരണങ്ങളും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.

അപകടസമയത്ത് ശ്രീധരൻ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഒരു തീഗോളം പോലെ മിന്നൽ തന്റെ മുന്നിൽ പതിച്ചതായും ഭാഗ്യം കൊണ്ടാണ് ജീവൻ രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഇടിയുടെ പ്രകമ്പനത്തിൽ വീടിനുള്ളിൽ വലിയ തോതിൽ നാശം സംഭവിച്ചെങ്കിലും ഗൃഹനാഥൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് ആശ്വാസമായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/359519/house-destroyed-by-lightning-extensive-damage-to-the-house-the-owner-of-the-house-miraculously-survived)