വടകര: ( vatakara.truevisionnews.com ) സർവീസിൽനിന്ന് വിരമിക്കുന്ന സാഹിത്യകാരനും അധ്യാപകനുമായ ഡോ. സോമൻ കടലൂരിന് വടകര മേയ്‌സി കോളേജ് 1995-98 ബാച്ചിലെ ശിഷ്യരുടെ സ്നേഹാദരം.
വടകര നഗരസഭാ പാർക്കിൽ നടന്ന പരിപാടി നാടകകൃത്ത് ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനംചെയ്തു. സി തുഷാര അധ്യക്ഷയായി. കെ സിന്ധു, അഡ്വ. ഇ വി ലിജിഷ് കുമാർ, ഇ ടി ഷാജി, ജിഷ ഗിരീഷ്, വി ടി കെ സുരേഖ, സി എം ഷാജി, എം കെ സവിത എന്നിവർ സംസാരിച്ചു.
Honored; Dr. Soman Cuddalore receives love and respect from his students











































