തിരുവള്ളൂരിൽ 'ബോധം' കാമ്പയിന് തുടക്കമായി

തിരുവള്ളൂരിൽ 'ബോധം' കാമ്പയിന് തുടക്കമായി
Feb 5, 2026 12:14 PM | By Roshni Kunhikrishnan

തിരുവള്ളൂർ:(vatakara.truevisionnews.com ) ലഹരി വിപത്തിനെതിരെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് തിരുവള്ളൂർ ലഹരി നിർമാർജന സമിതി എംപ്ലോയീസ് വിങ് നടപ്പിലാക്കുന്ന 'ബോധം' കാമ്പയിന് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂളിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് നിർവഹിച്ചു.

എൽ.എൻ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ഇമ്പിച്ചി മമ്മു ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.വി. രാമകൃഷ്ണൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാമ്പയിന്റെ ഭാഗമായി കൊയിലാണ്ടി പോലീസ് സബ് ഇൻസ്പെക്ടർ റഖീബ് മണിയൂർ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ്സെടുത്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സബിത മണക്കുനി, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ റഫീഖ് മലയിൽ, വാർഡ് മെമ്പർ നാണു കൂമുള്ളി, സ്കൂൾ പ്രിൻസിപ്പൽ പ്രസിത കൂടത്തിൽ, ഹെഡ്മിസ്ട്രസ് കെ.വി. വൃന്ദ, എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് സതീദേവി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

പി.ടി.എ പ്രസിഡന്റ് എൻ. പ്രദീപ്, ബോധം കാമ്പയിൻ സംസ്ഥാന ചെയർമാൻ ഹുസൈൻ കമ്മന, ജില്ലാ പ്രസിഡന്റ് യൂസുഫ് ഹാജി വടകര, ജനറൽ സെക്രട്ടറി അബ്ദുൽ കരീം കോച്ചേരി, ഓർഗനൈസിങ് സെക്രട്ടറി എം.കെ. അഷ്റഫ് വാണിമേൽ, പാലൂന്നി മൊയ്തു, കെ.കെ. സൂപ്പി എന്നിവർ സംസാരിച്ചു.

'Awareness' campaign begins in Thiruvallur

Next TV

Related Stories
വീട്ടിൽ അനധികൃത പടക്ക നിർമ്മാണം; മടപ്പള്ളി സ്വദേശി പിടിയിൽ

Feb 11, 2026 04:38 PM

വീട്ടിൽ അനധികൃത പടക്ക നിർമ്മാണം; മടപ്പള്ളി സ്വദേശി പിടിയിൽ

വീട്ടിൽ അനധികൃത പടക്ക നിർമ്മാണം; മടപ്പള്ളി സ്വദേശി...

Read More >>
കണ്ണൂക്കര സി.എച്ച് സെൻ്ററിന്റെ ലോഗോ പ്രകാശനം നിർവ്വഹിച്ചു

Feb 11, 2026 01:05 PM

കണ്ണൂക്കര സി.എച്ച് സെൻ്ററിന്റെ ലോഗോ പ്രകാശനം നിർവ്വഹിച്ചു

കണ്ണൂക്കര സി.എച്ച് സെൻ്ററിന്റെ ലോഗോ പ്രകാശനം...

Read More >>
 ക്വാസോ ലിബറം ; മണിയൂർ എഞ്ചിനീയറിംഗ് കോളേജിൽ അഖിലേന്ത്യ ടെക്നിക്കൽ ഫെസ്റ്റ്  ആരംഭിച്ചു

Feb 10, 2026 10:30 PM

ക്വാസോ ലിബറം ; മണിയൂർ എഞ്ചിനീയറിംഗ് കോളേജിൽ അഖിലേന്ത്യ ടെക്നിക്കൽ ഫെസ്റ്റ് ആരംഭിച്ചു

മണിയൂർ എഞ്ചിനീയറിംഗ് കോളേജിൽ അഖിലേന്ത്യ ടെക്നിക്കൽ ഫെസ്റ്റ് ...

Read More >>
പുതുപ്പണം വിജയ ക്ലബ്ബ് സംഘടിപ്പിച്ച  'പുസ്തകപ്പയറ്റ്' ശ്രദ്ധേയമായി

Feb 10, 2026 09:39 PM

പുതുപ്പണം വിജയ ക്ലബ്ബ് സംഘടിപ്പിച്ച 'പുസ്തകപ്പയറ്റ്' ശ്രദ്ധേയമായി

പുതുപ്പണം വിജയ ക്ലബ്ബ് സംഘടിപ്പിച്ച "പുസ്തകപ്പയറ്റ്"...

Read More >>
Top Stories










News Roundup






News from Regional Network