കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന് ആരോപണം; വടകര ജില്ലാ ആശുപത്രിക്ക് മുമ്പിൽ എസ്ഡിപിഐ കുത്തിയിരിപ്പ് സമരം

കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന് ആരോപണം; വടകര ജില്ലാ ആശുപത്രിക്ക് മുമ്പിൽ എസ്ഡിപിഐ കുത്തിയിരിപ്പ് സമരം
Feb 4, 2026 01:13 PM | By Roshni Kunhikrishnan

വടകര :(vatakara.truevisionnews.com ) രോഗികൾക്ക്‌ കാലാവധി കഴിഞ്ഞ മരുന്നു നൽകിയെന്ന ആരോപണത്തിൽ ജില്ലാ ആശുപത്രിക്ക് മുന്നിൽ എസ്ഡിപിഐ വടകര മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തി. സമരം എസ് ഡി പി ഐ വടകര നിയോജക മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല ഉദ്ഘാടനം ചെയ്തു.

രോഗികൾക്ക്‌ കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത് ഗുരുതരമായ വീഴ്ച്ചയാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുകയും സർവീസിൽ നിന്ന് പുറത്താക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

വടകര മുനിസിപ്പൽ പ്രസിഡന്റ് ഷാജഹാൻ കെ വി പി അധ്യക്ഷത വഹിച്ച സമരത്തിൽ സെക്രട്ടറി മഷ്ഹൂദ് കെ പി സ്വാഗതം പറഞ്ഞു, സവാദ് വടകര, മുസ്തഫ അറക്കിലാട് എന്നിവർ സംസാരിച്ചു.

റഹീം എം അഷ്‌കർ എം വി, ഷാജഹാൻ പി വി, ഗഫൂർ പുത്തൂർ,ഷാനവാസ്‌ പി കെ, ഷഫീഖ് കെ കെ, നിസ്തർ സി എ, ഹാഷിദ് ഖാലിദ്,സജീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

SDPI staged a sit-in protest in front of the district hospital

Next TV

Related Stories
വീട്ടിൽ അനധികൃത പടക്ക നിർമ്മാണം; മടപ്പള്ളി സ്വദേശി പിടിയിൽ

Feb 11, 2026 04:38 PM

വീട്ടിൽ അനധികൃത പടക്ക നിർമ്മാണം; മടപ്പള്ളി സ്വദേശി പിടിയിൽ

വീട്ടിൽ അനധികൃത പടക്ക നിർമ്മാണം; മടപ്പള്ളി സ്വദേശി...

Read More >>
കണ്ണൂക്കര സി.എച്ച് സെൻ്ററിന്റെ ലോഗോ പ്രകാശനം നിർവ്വഹിച്ചു

Feb 11, 2026 01:05 PM

കണ്ണൂക്കര സി.എച്ച് സെൻ്ററിന്റെ ലോഗോ പ്രകാശനം നിർവ്വഹിച്ചു

കണ്ണൂക്കര സി.എച്ച് സെൻ്ററിന്റെ ലോഗോ പ്രകാശനം...

Read More >>
 ക്വാസോ ലിബറം ; മണിയൂർ എഞ്ചിനീയറിംഗ് കോളേജിൽ അഖിലേന്ത്യ ടെക്നിക്കൽ ഫെസ്റ്റ്  ആരംഭിച്ചു

Feb 10, 2026 10:30 PM

ക്വാസോ ലിബറം ; മണിയൂർ എഞ്ചിനീയറിംഗ് കോളേജിൽ അഖിലേന്ത്യ ടെക്നിക്കൽ ഫെസ്റ്റ് ആരംഭിച്ചു

മണിയൂർ എഞ്ചിനീയറിംഗ് കോളേജിൽ അഖിലേന്ത്യ ടെക്നിക്കൽ ഫെസ്റ്റ് ...

Read More >>
പുതുപ്പണം വിജയ ക്ലബ്ബ് സംഘടിപ്പിച്ച  'പുസ്തകപ്പയറ്റ്' ശ്രദ്ധേയമായി

Feb 10, 2026 09:39 PM

പുതുപ്പണം വിജയ ക്ലബ്ബ് സംഘടിപ്പിച്ച 'പുസ്തകപ്പയറ്റ്' ശ്രദ്ധേയമായി

പുതുപ്പണം വിജയ ക്ലബ്ബ് സംഘടിപ്പിച്ച "പുസ്തകപ്പയറ്റ്"...

Read More >>
Top Stories

News Roundup

News from Regional Network