സഹോദരങ്ങളായ രണ്ട് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്തായ പൂജാരി വടകര പൊലീസിന്റെ പിടിയിൽ

സഹോദരങ്ങളായ രണ്ട് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്തായ പൂജാരി വടകര പൊലീസിന്റെ പിടിയിൽ
Feb 3, 2026 06:24 PM | By VIPIN P V

വടകര : (vatakara.truevisionnews.com ) പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതിയായ പൂജാരിയെ വടകര പോലീസ് അറസ്റ്റ്‌ചെയ്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി എസ്. സമ്പത്തി (30) നെയാണ് ബെംഗളൂരുവിൽനിന്ന് പോലീസ് പിടികൂടിയത്.

പരിചയക്കാരിയായ സ്ത്രീയുടെ സ്‌കൂൾവിദ്യാർഥികളായ രണ്ട് കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് സമ്പത്തിനെതിരേ പോലീസ് പോക്‌സോ കേസ് രജിസ്റ്റർചെയ്തിരുന്നത്. വിദേശത്തായിരുന്ന സ്ത്രീ മക്കളെ പരിപാലിക്കാനായാണ് ഇയാളെ ഏൽപ്പിച്ചത്. തുടർന്ന് കുട്ടികൾക്കൊപ്പം താമസിച്ചുവരുന്നതിനിടെയാണ് കഴിഞ്ഞ ഒന്നരവർഷമായി ഇയാൾ ഉപദ്രവം കാട്ടിയതെന്നാണ് പരാതിയിലുള്ളത്.

കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതി, ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും ചെയ്തിരുന്നു. കുട്ടികളുടെ അമ്മയുടെ പരാതിയിലാണ് പോലീസ് സമ്പത്തിനെതിരേ കേസെടുത്തത്. തുടർന്ന് ഡൽഹിയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബെംഗളൂരുവിൽനിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബെംഗളൂരു, മൈസൂരു, ഡൽഹി എന്നിവിടങ്ങളിലും കേരളത്തിൽ മൊകേരി, വടകര, തട്ടോളിക്കര, മുടപ്പിലാവിൽ, പേരാമ്പ്ര എന്നിവിടങ്ങളിലും പ്രതി പൂജാരിയായി പ്രവർത്തിച്ചിരുന്നതായി പോലീസ് പറഞ്ഞു.

വടകര പോലീസ് എസ്എച്ച്ഒ കെ. മുരളീധരന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്‌പെക്ടർ രഞ്ജിത്ത്.എം.കെ, എഎസ്‌ഐ മാരായ ഗണേഷൻ, സിജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ്‌ചെയ്തത്.

priest molested boys arrested pocso case vadakara

Next TV

Related Stories
വീട്ടിൽ അനധികൃത പടക്ക നിർമ്മാണം; മടപ്പള്ളി സ്വദേശി പിടിയിൽ

Feb 11, 2026 04:38 PM

വീട്ടിൽ അനധികൃത പടക്ക നിർമ്മാണം; മടപ്പള്ളി സ്വദേശി പിടിയിൽ

വീട്ടിൽ അനധികൃത പടക്ക നിർമ്മാണം; മടപ്പള്ളി സ്വദേശി...

Read More >>
കണ്ണൂക്കര സി.എച്ച് സെൻ്ററിന്റെ ലോഗോ പ്രകാശനം നിർവ്വഹിച്ചു

Feb 11, 2026 01:05 PM

കണ്ണൂക്കര സി.എച്ച് സെൻ്ററിന്റെ ലോഗോ പ്രകാശനം നിർവ്വഹിച്ചു

കണ്ണൂക്കര സി.എച്ച് സെൻ്ററിന്റെ ലോഗോ പ്രകാശനം...

Read More >>
 ക്വാസോ ലിബറം ; മണിയൂർ എഞ്ചിനീയറിംഗ് കോളേജിൽ അഖിലേന്ത്യ ടെക്നിക്കൽ ഫെസ്റ്റ്  ആരംഭിച്ചു

Feb 10, 2026 10:30 PM

ക്വാസോ ലിബറം ; മണിയൂർ എഞ്ചിനീയറിംഗ് കോളേജിൽ അഖിലേന്ത്യ ടെക്നിക്കൽ ഫെസ്റ്റ് ആരംഭിച്ചു

മണിയൂർ എഞ്ചിനീയറിംഗ് കോളേജിൽ അഖിലേന്ത്യ ടെക്നിക്കൽ ഫെസ്റ്റ് ...

Read More >>
പുതുപ്പണം വിജയ ക്ലബ്ബ് സംഘടിപ്പിച്ച  'പുസ്തകപ്പയറ്റ്' ശ്രദ്ധേയമായി

Feb 10, 2026 09:39 PM

പുതുപ്പണം വിജയ ക്ലബ്ബ് സംഘടിപ്പിച്ച 'പുസ്തകപ്പയറ്റ്' ശ്രദ്ധേയമായി

പുതുപ്പണം വിജയ ക്ലബ്ബ് സംഘടിപ്പിച്ച "പുസ്തകപ്പയറ്റ്"...

Read More >>
Top Stories

News Roundup