വികസന ചുവടേറി ചോറോട് പഞ്ചായത്ത് വികസന സദസ്

വികസന ചുവടേറി ചോറോട് പഞ്ചായത്ത് വികസന സദസ്
Oct 25, 2025 07:32 PM | By Athira V

ചോറോട്: ( vatakara.truevisionnews.com) സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ പ്രദർശിപ്പിച്ചും ചോറോട് പഞ്ചായത്ത് അഞ്ചുവർഷം നടപ്പാക്കിയവികസന പദ്ധതികൾ വിശദീകരിച്ചും പുതിയ നിർദ്ദേശങ്ങൾ പങ്ക് വെച്ചും ചോറോട് വികസന സദസ്സ് ഹൃദ്യമായി. ബൈക്കിലശ്ശേരിയിലെ മലോൽ മുക്കിൽ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെപി ഗിരിജ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് പിപി ചന്ദ്രശേഖരൻ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ, ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിനാരായണൻ,ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള പൂവേരി, സിഡിഎസ് ചെയർപേഴ്സൺ കെ അനിത, കെഎം വാസു,,എൻ നിധിൻ, ഇ പി ദാമോദരൻ. പി കെ സതീശൻ,പി സത്യനാഥൻ, ബാബു പറമ്പത്ത് എന്നിവർ സംസാരിച്ചു. സംസ്ഥാന സർക്കാരിന്റ വികസന റിപ്പോർട്ട് എം പി ഷനിൽകുമാർ (ജൂനിയർ സൂപ്രണ്ട് ജെഡി ഓഫീസ് കോഴിക്കോട്) അവതരിപ്പിച്ചു.

പഞ്ചായത്തിന്റെ വികസന റിപ്പോർട്ട് പഞ്ചായത്ത് സെക്രട്ടറി കെവി സതീഷ് കുമാർ അവതരിപ്പിച്ചു. പദ്ധതികൾ അനുവദിക്കുന്ന കാര്യങ്ങളിലും വികസന പ്രവർത്തനങ്ങളിലും യാതൊരു വിഭാഗീയതയോ ഏറ്റകുറിച്ചിലുകളോ നടത്തിയിട്ടില്ല. ഫണ്ടുകൾ എല്ലാ വാർഡുകളിലും തുല്യമായി വിതരണം ചെയ്തു പദ്ധതികൾ നടപ്പിലാക്കി.

റോഡുകൾ, അങ്കണവാടികൾ, എംസിഎഫ് എന്നിവ പുതുതായി നിർമ്മിക്കുവാൻ കഴിഞ്ഞു. വ്യക്തിഗത ആനുകൂല്യങ്ങൾ പരമാവധി പേർക്ക് നൽകുവാനും അത് വാർഡ്കളിലേക്ക് തുല്യമായി കൊടുക്കുവാനും കഴിഞ്ഞതായും പാലിയേറ്റീവ്, വയോജന, ഭിന്നശേഷി മേഖലകളിൽ മറ്റു പഞ്ചായത്തുകൾക്ക് മാതൃകയാവുന്ന തരത്തിൽ ഉയർന്ന നിലയിൽ പ്രവർത്തനങ്ങൾ കാഴ്ചവെക്കുവാൻ കഴിഞ്ഞെന്നും വികസന രേഖയിൽ പറഞ്ഞു.

ഏകദേശം 400 പേർ പങ്കെടുത്ത വികസന സദസ്സിൽ പൊതുശ്മശാനം, കൂടുതൽ കുടുംബശ്രീ സംരംഭങ്ങൾ, പൊതു കളിക്കളം, കൂടുതൽവയോജന പാർക്ക്കൾ, പകൽവീടുകൾ, വാർഡുകൾ തോറും ഹെൽത്ത് ക്ലബ്കൾ, എൻസി കനാൽ സൗന്ദര്യവൽക്കരണം, എം ദാസൻ മെമ്മോറിയൽ കമ്മ്യൂണിറ്റിഹാൾ, തുടങ്ങി നിരവധി നിർദ്ദേശങ്ങളും സമർപ്പിക്കപ്പെട്ടു. ഹരിത സേനാംഗങ്ങളായ 42 പേരെ ആദരിച്ചു. അസി. സെക്രട്ടറി അനീഷ്കുമാർ നന്ദി പറഞ്ഞു

Developmental footing Chorode Panchayat Development Assembly

Next TV

Related Stories
വോട്ടെണ്ണൽ; വടകര മടപ്പള്ളി കോളേജിൽ മാധ്യമ പ്രവർത്തർക്ക് വിലക്ക്

May 4, 2026 08:03 AM

വോട്ടെണ്ണൽ; വടകര മടപ്പള്ളി കോളേജിൽ മാധ്യമ പ്രവർത്തർക്ക് വിലക്ക്

വോട്ടെണ്ണൽ; വടകര മടപ്പള്ളി കോളേജിൽ മാധ്യമ പ്രവർത്തർക്ക്...

Read More >>
ഗാന്ധിയൻ പുനർവായന കാലത്തിന്റെ അനിവാര്യത- ഡോ: അനിൽ ചേലമ്പ്ര

May 3, 2026 03:15 PM

ഗാന്ധിയൻ പുനർവായന കാലത്തിന്റെ അനിവാര്യത- ഡോ: അനിൽ ചേലമ്പ്ര

ഗാന്ധിയൻ പുനർവായന കാലത്തിന്റെ അനിവാര്യത- ഡോ: അനിൽ...

Read More >>
സാഹിത്യകുലപതിക്ക് ആദരം; വടകരയിൽ മെയ് 7-ന് നൃത്ത-സംഗീത വിരുന്ന്

May 3, 2026 02:19 PM

സാഹിത്യകുലപതിക്ക് ആദരം; വടകരയിൽ മെയ് 7-ന് നൃത്ത-സംഗീത വിരുന്ന്

സാഹിത്യകുലപതിക്ക് ആദരം; വടകരയിൽ മെയ് 7-ന് നൃത്ത-സംഗീത...

Read More >>
മുസലിയാർ വളപ്പിൽ യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

May 3, 2026 12:39 PM

മുസലിയാർ വളപ്പിൽ യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മുസലിയാർ വളപ്പിൽ യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ...

Read More >>
ആവേശമായി മെയ്ദിനം; വടകരയിൽ സിഐടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി

May 3, 2026 11:55 AM

ആവേശമായി മെയ്ദിനം; വടകരയിൽ സിഐടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി

വടകരയിൽ സിഐടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

May 3, 2026 11:18 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
Top Stories










News Roundup