വടകര: (vatakara.truevisionnews.com) എൻ.എസ്.എസ്. ദിനാചരണത്തോടനുബന്ധിച്ച് എം.യു.എം.വി.എച്ച്.എസ്.ഇ . എൻ.എസ്.എസ്. യൂണിറ്റ് അർബുദ രോഗികൾക്കായി കേശദാനം നടത്തി മാതൃകയായി. ഒൻപത് എൻ.എസ്.എസ്. വളണ്ടിയർമാരാണ് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായി തങ്ങളുടെ മുടി മുറിച്ചുനൽകിയത്.
'ബി.ഡി.കെ. വടകര ചാപ്റ്റർ' എന്ന സന്നദ്ധ സംഘടനയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അർബുദ രോഗികളിൽ ആത്മവിശ്വാസം വളർത്തുന്നതിന് കേശദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബി.ഡി.കെ. വളണ്ടിയർമാർ ക്ലാസ്സെടുത്തു. ഈ പ്രയാസകരമായ ഘട്ടത്തിൽ അവർക്ക് മാനസിക പിന്തുണ നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു.
വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ അബ്ദുൽ വഹാബ് സി.കെ., എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് ഷംസീർ, ഹാറൂൺ റഷീദ്, മുഹമ്മദ് ഷാനൂദ്, റഹിം ടി.പി., ബിജിന ഒ, ബി.ഡി.കെ. അംഗങ്ങളായ അജീഷ്, നാസർ, ഹസ്സൻ, എൻ.എസ്.എസ്. വളണ്ടിയർ ലീഡർമാരായ തൻവീർ സിയാസ്, റിസ് വാന, നഹ്ല നസ്രിൻ ബ്യുട്ടീഷൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
സമൂഹത്തിന് കൈത്താങ്ങാവാനുള്ളവിദ്യാർത്ഥികളുടെ ഈ കൂട്ടായ്മ സേവനത്തിന്റെ പുതിയൊരു മാതൃകയാണ് സ്വന്തം മുടി മുറിച്ചുനൽകിയതിലൂടെ നൽകിയത് മുറിച്ചുമാറ്റാനാവാത്ത സ്നേഹത്തിന്റെയും കരുതലിന്റെയും ഈ പ്രവൃത്തി അനേകം ആളുകൾക്ക് പ്രചോദനമാകുമെന്നതിൽ സംശയമില്ല.
NSS volunteers donate hair; share love and care with the younger generation











































